Ability Fest – 2021.
പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും, ലിലിയാൻ സ്പെഷ്യൽ സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. PS SS ഹാളിൽ ഡയറക്ടർ മോൺ. ജോൺസൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം , വാർഡ് കൗൺസിലർ ശ്രീ. അജി ആന്റണി ഉത്ഘാടനം ചെയ്തു. മോട്ടിവേഷൻ സ്പീക്കർ ശ്രീ. കെ.ജി. ഏബ്രഹാം ക്ലാസ്സ് നയിച്ചു. ശ്രീ. ടൈറ്റസ് ലൂക്കോസ്, ശ്രീ. ഏബ്രഹാം ജേക്കബ്, നാടൻ പാട്ട് കലാകാരി ശ്രീമതി. പൊന്നി തെന്മല , ശ്രീ. സണ്ണി. വി.ഒ., ശ്രീമതി ഷൈല ഷാജി എന്നിവർ സംസാരിച്ചു. ശ്രീമതി. പൊന്നിയുടെ ഉണർത്തുപാട്ട് കുട്ടികളെ ആഹ്ളാള ഭരിതരാക്കി. കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം, ഏറ്റവും നല്ല PWD സംഘത്തെ ആദരിക്കൽ എന്നിവയും നടന്നു