23.10.2017 മുതൽ 31.03.2025 വരെ പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഡയറക്ടറായി സേവനം ചെയ്തു വന്നിരുന്ന ബഹുമാനപ്പെട്ട ജോൺസൺ ജോസഫ് അച്ചന് യാത്രയയപ്പ് നൽകി. പി. എസ്സ്. എസ്സ്. എസ്സ്. ഹാളിൽ വച്ച് നടന്ന ചടങ്ങിൽ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. കഴിഞ്ഞ മൂന്നു വർഷങ്ങളായി പി. എസ്സ്. എസ്സ്. എസ്സ്. ന്റെ പ്രസിഡന്റായി സേവനം ചെയ്തു വന്ന മോൺ. സെബാസ്റ്റ്യൻ വാസിനും യാത്രയയപ്പ് നൽകി. പി. എസ്സ്. എസ്സ്. എസ്സ്. ഡയറക്ടർ ഫാ. വിനീത് ബെനഡിക്റ്റ്, പ്രൊക്യുറേറ്റർ ഫാ. അജീഷ് ക്ലീറ്റസ്, പി. എസ്സ്. എസ്സ്. എസ്സ്. സ്റ്റാഫ് അംഗങ്ങൾ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
