പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി* .
ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസ് പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ വെച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തപ്പെട്ടു.രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ.ജോൺസൺ ജോസഫ് ആമുഖം പ്രസംഗം നടത്തി. ശ്രീ സണ്ണി ജോസഫ്, ശ്രീമതി ലീലാമ്മ ക്രിസ്ററഫർ, ആശാ കിരണം കോ-ഓഡിനേറ്റർ സൂസമ്മ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ചികിത്സാ സഹായം, പുതിയ 10 വോളന്റിയേഴ്സിന് രജിസ്ട്രേഷൻ എന്നിവ നടത്തി.20 അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തു.